മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ വീണ്ടും റേഷൻകട തകർത്തു

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ വീണ്ടും റേഷൻകട തകർത്തു. 3 ചാക്ക് അരി അകത്താക്കി. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം നമ്പർ കടയാണ് തകർത്തത്. പ്രദേശത്ത് വന്യ ജീവി ശല്യം രൂക്ഷമെന്ന് നാട്ടുകാർ. പുതുവർഷത്തിൽ മൂന്നാറിൽ കാട്ടാന ആക്രമണത്തിന് അറുതിയില്ല. ജനവാസ മേഖലയിൽ എത്തിയ പടയപ്പ പെരിയവാരെ എസ്റ്റേറ്റിലെ റേഷൻ കട ഭാഗീകമായി തകർത്തു. മൂന്നു ചാക്ക് അരിയും കഴിച്ച ശേഷമാണ് കാട് കയറിയത്.

കഴിഞ്ഞ ദിവസം ലാക്കാട് എസ്റ്റേറ്റിലെ റേഷൻ കട പടയപ്പ തകർത്തിരുന്നു. അരിക്കൊബന് പിന്നാലെ പടയപ്പയും റേഷൻ കടകൾ ആക്രമിക്കുന്നത് ആശങ്കയാണ്. കാട്ടാന ശല്യം പരിഹരിക്കാൻ വനം വകുപ്പ് ഇടപെടണമെന്നാണ് പ്രാദേശ വാസികളുടെ ആവശ്യം.

