കുറ്റ വിചാരണാ സദസിൽ കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പൊരിഞ്ഞ അടി
കാട്ടാക്കട: കുറ്റ വിചാരണാസദസിൽ കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പൊരിഞ്ഞ അടി. കാട്ടാക്കടയിൽ നടന്ന വിചാരണാസദസിനിടെയാണ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്. ഡിസിസി സെക്രട്ടറി എം ആർ ബൈജുവിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് പറയുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് സംഭവം. കാട്ടാക്കടയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് നേതൃത്വം പ്രവർത്തകരെ പങ്കെടുപ്പിക്കാറില്ലെന്നാണ് മറ്റൊരു ആരോപണവും.

