KOYILANDY DIARY.COM

The Perfect News Portal

16 വയസ്സുകാരിയെ ബിയർ നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതികൾക്ക് 25 വർഷം കഠിന തടവും പിഴയും

കൊയിലാണ്ടി: 16 വയസ്സുകാരിയെ ബിയർ നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതികൾക്ക് 25 വർഷം കഠിന തടവും, എഴുപത്തിഅയ്യായിരം രൂപ പിഴയും. വിധിച്ചു. തലക്കുളത്തൂർ അന്നശ്ശേരി, കണിയേരിമീത്തൽ വീട്ടിൽ അവിനാഷ് (23), തലക്കുളത്തൂർ, കണ്ടങ്കയിൽ വീട്ടിൽ അശ്വന്ത് (24) പുറക്കാട്ടെരി, പേരിയയിൽ വീട്ടിൽ സുബിൻ (23) എന്നിവർക്കാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.  
2022 ൽ ആണ് കേസ് ആസ്പദമായ സംഭവം, ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്കു വരികയായിരുന്ന പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാം എന്നു പറഞ്ഞു മൂന്നു പ്രതികളും ബൈക്കിൽ പാലോറമലയിലെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ബിയർ നൽകി  ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, പിന്നീട് കുട്ടി പീഡന വിവരം ബന്ധുക്കളോട് പറയുകയായിരുന്നു. എലത്തൂർ പോലീസ്  രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജ്  പി ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.
Share news