അഡ്വ. എൻ. കെ. പരമേശ്വരന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു
കൊയിലാണ്ടി: അഡ്വ. എൻ. കെ. പരമേശ്വരന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനും, ആറ് പതിറ്റാണ്ട് കാലം നിയമ രംഗത്തെ പ്രമുഖനുമായിരുന്ന അഡ്വ. എൻ.കെ. പരമേശ്വരന്റെ ഫോട്ടോ കൊയിലാണ്ടി ബാർ അസോസിയേഷൻ ഹാളിൽ കേരള ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്തു. എല്ലാ അഭിഭാഷകർക്കും മാതൃകായാക്കാൻ പറ്റുന്ന വ്യക്തിത്വമായിരുന്നു പരമേശ്വരൻ വക്കീലിന്റെതെന്ന് ജസ്റ്റിസ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

ജില്ലാ ജഡ്ജ് (പോക്സോ) സുഹൈബ് മുഖ്യഭാഷണം നടത്തി, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജതീഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സബ്ബ് ജഡ്ജ് വിശാഖ്. വി. മുൻസിഫ് രവീണ നാസ്, അഭിഭാഷകരായ സത്യൻ പി. തമ്പി, അഡ്വ. വി സത്യൻ, അഡ്വ. കെ. വിജയൻ, എ. ജി. പി. തോമസ്, പരമേശ്വരൻ വക്കീലിന്റെ മകൾ ലേഖ പരമേശ്വരൻ എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി. പ്രഭാകരൻ സ്വാഗതവും, അഡ്വ ജിഷ. നന്ദിയും പറഞ്ഞു. പരിപാടിയിൽ അഭിഭാഷകരും, ക്ലാർക്കുമാരും അഡ്വ. പരമേശ്വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
