ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയത് ആസൂത്രിത അക്രമം; ഇ പി ജയരാജൻ
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയത് ആസൂത്രിതമായ ആക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സാധാരണ സമര രീതിയല്ല ഉണ്ടായത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ അഴിഞ്ഞാടി. പോലീസിന് നേരെ ആസൂത്രിതമായ ആക്രമണം അരങ്ങേറി.

കോൺഗ്രസ് ജാഥ ആരംഭിച്ചത് മുതൽ റോഡരികിലെ ബോർഡുകളും അടിച്ചു തകർത്തു. കമ്പിവടികളും വാളുകളും കയ്യിൽ കരുതിയായിരുന്നു പ്രകടനം. നേതാക്കൾ സംസാരിക്കുമ്പോൾ പൊലീസിന് നേരെ കല്ലെറിഞ്ഞു. അക്രമികളെ തുരുത്തുകയാണ് പൊലീസ് ചെയ്തത്. നാട്ടിൽ സംഘർഷവും കലാപവും ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്.

അക്രമണത്തിനു ആഹ്വാനം ചെയ്‌താൽ പ്രതിപക്ഷ നേതാവ് അല്ല ആരായാലും പോലീസ് നടപടി സ്വീകരിക്കും. സമാധാനം തകർക്കാൻ സർക്കാർ അനുവദിക്കില്ല. നവകേരള സദസ്സ് അലങ്കോലപ്പെടുത്താനുള്ള കോൺഗ്രസിൻറെ രാഷ്ട്രീയമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

