മദ്യനിരോധനത്തിൽ മാറ്റം വരുത്തി ഗുജറാത്ത് സര്‍ക്കാര്‍
അഹ്‌മദാബാദ്: മദ്യനിരോധനത്തിൽ മാറ്റം വരുത്തി ഗുജറാത്ത് സര്‍ക്കാര്‍. ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റിയെ (ഗിഫ്റ്റ് സിറ്റി) മദ്യനിരോധനത്തിൽ നിന്നും ഒഴിവാക്കി. പുതിയ നയമനുസരിച്ച് ഗള്‍ഫ് സിറ്റിയിലെ ഹോട്ടല്‍, റസ്‌റ്റോറന്റ്, ക്ലബ് എന്നിവയില്‍ മദ്യം ഉപയോഗിക്കാനുള്ള അനുമതി ലഭിക്കും.

ഗാന്ധിനഗറിൽ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സാമ്പത്തിക സേവന കേന്ദ്രമാണ് ഗിഫ്റ്റ്. ഗിഫ്റ്റ് സിറ്റിയിലുള്ള കമ്പനികളിലെ ഉടമകൾക്കും ജീവനക്കാർക്കും സന്ദർശകർക്കുമാണ് മദ്യപിക്കാനുള്ള അനുമതി. ആഗോള ബിസിനസ് ആവാസവ്യവസ്ഥയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനത്തിൽ നിന്നും ഗിഫ്റ്റ് സിറ്റിയെ ഒഴിവാക്കുന്നത്.

