KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് കോൺ​ഗ്രസിന്റെ അക്രമസമരം

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസിനും കെ എസ് യുവിനും പിറകെ തിരുവനന്തപുരത്ത് കോൺ​ഗ്രസിന്റെ അക്രമസമരം. ഡിജിപി ഓഫീസിലേക്ക് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകർ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എം പി തുടങ്ങി മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ നയിച്ച മാർച്ചിലാണ് പ്രവർത്തകർ കലാപശ്രമം നടത്തിയത്. വടിവാളും കമ്പും  കല്ലുമായാണ് അക്രമികർ പൊലീസിനെ എതിരിട്ടത്.

നേതാക്കൾ പ്രസംഗം തുടരുന്നതിനിടെ പൊലീസിന് നേരെ പ്രവർത്തകർ കല്ലും പലകയും വലിച്ചെറിയുകയായിരുന്നു. നവകേരള സദസിന്റെ ബോർഡുകൾ തകർത്തു. ഇതേതുടർന്ന് പൊലീസ് ജലപീരങ്കിയും ടിയർ ​​ഗ്യാസും ഉപയോ​ഗിച്ചു. സംഭവത്തിനു പിന്നാലെ മുതിർന്ന നേതാക്കൾ വേദി വിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരൻ, എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, ജെബി മേത്തർ എം പി എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.

 

ഒരുമാസത്തിലേറെനീണ്ട നവകേരള സദസ്സ് ശനിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് കോൺ​ഗ്രസ് വൻ അക്രമം അഴിച്ചുവിടുന്നത്. നവകേരള സദസ്സിനും മുഖ്യമന്ത്രിക്കും എതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെയെന്ന് പറഞ്ഞാണ് കോൺഗ്രസ് ഡിജിപി ഓഫീസ് സംഘടിപ്പിച്ചത്. 

Advertisements
Share news