KOYILANDY DIARY.COM

The Perfect News Portal

തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ കെട്ടിടം ശിലാസ്ഥാപനം

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ കെട്ടിടം ശിലാസ്ഥാപനം നടത്തി. ഒരു കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മോഡൽ സ്കൂൾ പ്രവർത്തന പദ്ധതി ഉദ്ഘാടനവും നടന്നു. കെട്ടിട ശിലാസ്ഥാപനം കാനത്തിൽ ജമീല എംഎൽഎയും മോഡൽ സ്കൂൾ പ്രവർത്തന പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി പി ദുൽഖിഫിലും നിർവഹിച്ചു.
തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ അഭിമാനകരമാം മികവുകളും മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്ന രീതിയിൽ മറ്റു വിദ്യാലയങ്ങൾക്ക് എല്ലാം മാതൃകയായി. മികവുകളുള്ള ഒരു വിദ്യാലയം ചൂണ്ടിക്കാട്ടാൻ ഇപ്പോഴും കഴിയുന്നില്ല എന്ന യാഥാർത്ഥ്യത്തിൽ നിന്നാണ് മോഡൽ സ്കൂൾ എന്നൊരു പ്രൊജക്ട്  ഗവ. മുന്നോട്ട് വെക്കുന്നത്.
കേരളത്തിലെ14ജില്ലകളിൽ നിന്നായി 14 വിദ്യാലയങ്ങളെയാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. മികവുകളുടെ കേന്ദ്രമായ നമ്മുടെ തിക്കോടിയൻ സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആണ് ഇത്തരത്തിൽ കോഴിക്കോട് ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയം. 14 മേഖലകളുടെ വികസനത്തിനായി പതിമൂന്നേ മുക്കാൽ ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ വിദ്യാലയത്തിന് അനുവദിക്കുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘങ്ങളുടെയും സഹായത്തോടെ കൂടുതൽ ഫണ്ട് കണ്ടെത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കും വിധം മാതൃകാവിദ്യാലയമാക്കി മാറ്റാനാണ് മോഡൽ സ്കൂൾ പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പദ്ധതി പത്രസമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് വൈസ് പ്രസിഡണ്ട്  മൊയ്തീൻ പെരിങ്ങാട് പ്രിൻസിപ്പൽ മോഹനൻ പാഞ്ചേരി സുമേഷ് എം അനിത യു കെ റസാക്ക് കാട്ടിൽ എന്നിവർ പങ്കെടുത്തു.
Share news