KOYILANDY DIARY.COM

The Perfect News Portal

കർഷക തൊഴിലാളി പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണം

കൊയിലാണ്ടി: കർഷക തൊഴിലാളി പെൻഷൻ 5000 രൂപയാക്കണമെന്ന് ഡി.കെ.ടി.എഫ് ആവശ്യപ്പെട്ടു. തൊഴിൽ ഇല്ലായ്മ രൂക്ഷമാവുകയും വിലക്കയറ്റം നിയന്ത്രണാധീതമാവുകയും ചെയ്ത സാഹചര്യത്തിൽ കർഷക തൊഴിലാളി ക്ഷേമനിധിയിൽ അഗത്വമെടുത്ത മുഴുവൻ പേർക്കും ഉപാധികൾ ഇല്ലാതെ ഗവ: നേരിട്ട് പെൻഷൻ 5000 രൂപയായിവർദ്ധിപ്പിച്ച് നല്കണമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം ഡി.കെ.ടി.എഫ് കൺവൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ക്ഷേമനിധിയിൽ നിന്ന് ഗവ: കടമെടുത്ത തുക ഉടൻ തിരിച്ചടിച്ച് അംഗങ്ങൾക്ക് അതിവർഷ ആ നുകൂല്യങ്ങൾ ഒന്നിച്ച് നൽകാൻ ഗവ: തയ്യാറവണമെന്നും കൺവൻഷൻ ഉത്ഘാടനം ചെയ്തു കൊണ്ട് ഡി.കെ.ടി.ഫഫ് സംസ്ഥാന പ്രസിഡണ്ട് യു.വി ദിനേശ് മണി ആവശ്യപ്പെട്ടു. വി. ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.പി ഭാസ്ക്കരൻ രാജേഷ് കീഴരിയൂർ, മുരളി തോറോത്ത് പി. കെ. പുരുഷോത്തമൻ സി.വി. ഗംഗാധരൻ, ശങ്കരൻ നടുവണ്ണൂർ, ഗൗരിശങ്കർ, തൻഹീർ കൊല്ലം, അരുൺ മണൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കൂമുള്ളി കരുണൻ (പ്രസിഡണ്ട്), എൻ.എം ഷനോജ് (വൈസ് പ്രസിഡണ്ട്), ഓക്കെ ബാലൻ (ജനറൽ സെക്രട്ടരി), പി.കെ.പുരുഷോത്തമൻ, ഉസ്മാൻ, കെ.ടി സുമ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisements
Share news