സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പതിനഞ്ചാം വാർഡിൽ നാഷണൽ അർബൻ ഹെൽത്ത് മിഷൻ നേതൃത്വത്തിൽ ഉഷസ് സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പന്തലായനി യുവജന ലൈബ്രറിക്ക് സമീപം ക്രിസ്റ്റൽ അക്കാദമിയിൽ നടന്ന പരിപാടിയിൽ നഗരസഭാ കൗൺസിലർ കെ. ടി. ബേബി അദ്ധ്യക്ഷത വഹിച്ചു. തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും വിവിധ റസിഡന്റ്സ് അസോസിയേഷന്റെയും, അയൽസഭയുടെയും സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തിരുവങ്ങൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: അഖിലേഷ്, കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡോ: വിനു, ഡോ: പ്രസീല, ഹെൽത്ത് സൂപ്പർവൈസർ ഇ. ചന്ദ്രശേഖരൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇടത്തിൽ രാമചന്ദ്രൻ പബ്ലിക്ക് ഹെൽത്ത് നേഴ്സ് വി. കെ. വാസന്തി, സഹൃദയ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എൻ. ശ്രീധരൻ, സേവന റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സുന്ദരൻ, സമന്വയ റസിഡന്റ്സ അസോസിയേഷൻ സെക്രട്ടറി എൽ. എസ്. ഋഷിദാസ്, പന്തലായനി സൗത്ത് റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് സി. കെ. ആനന്ദൻ, വികസനസമിതി കൺവീനർ എം. നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
