എൽഎസ്എസ് പരീക്ഷയിൽ പുനർ മൂല്യനിർണയത്തിലൂടെ വിജയികളായി
കൊയിലാണ്ടി: 2022-23 വർഷത്തെ LSS പരീക്ഷയിൽ ഹരിപ്രിയ ജി.എസ് വിജയിയായതിനു പിന്നിൽ, പുനർ മൂല്യനിർണയത്തിലൂടെ റഹ ഇസ നഫീസും എൽ എസ് എസ് നേടി. കുറുവങ്ങാട് ചനിയേരി മാപ്പിള എൽ പി സ്കൂളിലെ ഹരിപ്രിയ ജി. എസ്, റഹ ഇസ നഫീസ്, എന്നിവരാണ് സ്കൂളിന് അഭിമാനമായി വിജയികളായത്. ചരിപ്പറ്റ സത്യൻ്റെയും ഗീതയുടെയും മകളാണ് ഹരിപ്രിയ. ഷാഹിദ് മൻസിൽ ഷാഹിദിന്റെയും മാഷിദയുടെയും മകളാണ് റഹ ഇസ നഫീസ്.
