KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി

കൽപ്പറ്റ: വയനാട് വാകേരിയിലെ നരഭോജി കടുവയെ പിടികൂടി. കൂടല്ലൂർ മൂടക്കൊല്ലി കോളനി കവലയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 ദിവസത്തെ തിരച്ചിലിനൊടുവിലാണ് പിടികൂടാനായത്. വനം വകുപ്പ് നിയോഗിച്ച റാപ്പിഡ് റസ്പോൺസ് ടീം ആണ് കടുവയെ കുടുക്കിയത്. അതേസമയം കടുവയെ ജീവനോടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പ്രതിഷേധത്തിലാണ്.

വയനാട്ടിൽ മനുഷ്യനെ ആക്രമിച്ചുകൊന്ന കടുവയാണ് പിടിയിലായത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് മനുഷ്യനെ ആക്രമിച്ച് കൊന്നത്. കടുവ സെൻസസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിൽ ഉള്ള ഈ കടുവയെ വകുപ്പ് കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു. 13 വയസ്സ് പ്രായമുള്ള ആൺ കടുവയാണിത്. 

Share news