KOYILANDY DIARY.COM

The Perfect News Portal

മല്ലി ചെടി (കൊത്തംമ്പാരി) വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം

മല്ലി ചെടി (കൊത്തംമ്പാരി) വീട്ടിൽ കൃഷി ചെയ്യാം. എളുപ്പം കൃഷി ചെയ്യാവുന്ന ഔഷധച്ചെടിയാണ് മല്ലി.  കൊത്തമ്പാരി, കൊത്തമ്പാലരി തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു.
കൊറിയാൻഡ്രം സറ്റൈവം (Coriandrum sativum) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന മല്ലി അംബലിഫെറെ (Umbelliferae) എന്ന സസ്യകുടുംബത്തിൽപ്പെടുന്നു.

പരമാവധി 80 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്നു.  പൂക്കൾ ചെറുതും വെള്ള കലർന്ന പച്ചനിറത്തോടുകൂടിയതുമാണ്. കായ്കൾക്ക് നേർത്ത ഗന്ധമുണ്ട്. അധികം പഴക്കമില്ലാത്ത വിത്ത് കൃഷി ചെയ്യാൻ  ഉപയോഗിക്കണം. ചെറിയ തോതിലുള്ള കൃഷിക്ക് ചട്ടിയോ ഗ്രോബാഗ് തുടങ്ങിയവയോ  ഉപയോഗിക്കാം. കൃഷി ചെയ്യാനുള്ള സ്ഥലം കിളച്ച് കട്ടകൾ ഉടച്ച് പൊടി പരുവമാക്കണം.

വളർച്ചയ്‌ക്ക് സൂര്യപ്രകാശം ആവശ്യമാണെങ്കിലും ഭാഗിക തണലിലും ഇത് നന്നായി വളരും. വിത്ത് നടുന്നതിനുമുമ്പ് ഒന്നോ രണ്ടോ ദിവസം വെള്ളത്തിൽ കുതിർത്തുവയ്‌ക്കുന്നത്  എളുപ്പം മുള വരുന്നതിനു സഹായകമാകും. ഒരു സെന്റ് സ്ഥലത്തേക്ക് 20 കിലോഗ്രാം എന്ന കണക്കിന് ജൈവവളം ചേർക്കണം. ഒരു സെന്റ് സ്ഥലത്തെ കൃഷിക്ക് ഏതാണ്ട് 50 ഗ്രാം വിത്ത് മതിയാകും. വിത്തിടുന്നതിനുമുമ്പ് ഒരു പേപ്പറിലിട്ട് ഒരു ഉരുളൻ വടി കൊണ്ടോ മറ്റോ ഉരുട്ടിയാൽ വിത്തു മിക്കതും പിളർന്ന് രണ്ടാകും. ഇത് വേഗത്തിൽ മുളയ്‌ക്കുന്നതിന് സഹായിക്കും.

Advertisements

ചെടികൾ തമ്മിൽ 10-15 സെന്റീമീറ്റർ അകലം കിട്ടത്തക്കവിധം വിത്തിടണം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നനയ്‌ക്കണം. രണ്ടാഴ്ചയ്‌ക്കകം കിളിർത്തുവരും. വളർച്ച ത്വരിതപ്പെടുത്താൻ  ചാണക തെളി തയ്യാറാക്കി തളിക്കാം. എല്ലായ്‌പോഴും മല്ലിയിലയുടെ ലഭ്യത ഉറപ്പു വരുത്താൻ പല ബാച്ചുകളിലായി രണ്ട് – മൂന്ന് സ്ഥലങ്ങളിലായി രണ്ടു മൂന്നാഴ്ച ഇടവിട്ട് കൃഷി ചെയ്താൽ മതി. ചെടികൾ പൂക്കുമ്പോൾ പൂവ് നുള്ളിക്കളയണം.

Share news