കെ.എം. അപ്പു നായർക്ക് അരിക്കുളം പൗരാവലിയുടെ ആദരാജ്ഞലികൾ
അരിക്കുളം: പ്രമുഖ സോഷ്യലിസ്റ്റും ആർ.ജെ.ഡി നേതാവും മുൻ അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാനുമായ കെ.എം. അപ്പു നായരുടെ നിര്യാണത്തിൽ അരിക്കുളത്ത് ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. പി.മുഹമ്മത് അലി അനുശോചന സന്ദേശം നൽകി.

ആർ.ജെ.ഡി. ജില്ല സെക്രട്ടറി ഭാസക്കരൻ കൊഴുക്കല്ലൂർ, സി. പ്രഭാകരൻ, ഒ.കെ. ചന്ദ്രൻ മാസ്റ്റർ, കെ.എം. മുഹമ്മത്, സി. ബിജു, എടവന രാധാകൃഷണൻ, ജെ. എൻ. പ്രേം ഭാസിൻ, എൻ. കെ. ഉണ്ണികൃഷ്ണൻ, പി.ബാലൻ, സി. രാഘവൻ, സി. രാധ, ഒ.എം. രാധാകൃഷ്ണൻ, രാമചന്ദ്രൻ നീലാഭരി, പി.സി. നിഷാകുമാരി, ഇ. രാജൻ, കെ.എം. മുരളിധരൻ, എം.സുനിൽ, അഷറഫ് വള്ളോട്ട് സ്വാഗതവും, സി. വിനോദൻ നന്ദിയും പറഞ്ഞു.
