KOYILANDY DIARY.COM

The Perfect News Portal

മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പി‍ച്ചിരിക്കുന്നത്. പരമാവധി 30 ദിവസം വരെ മെസേജ് ഇത്തരത്തിൽ പിൻ ചെയ്ത് വെക്കാൻ കഴിയും. ഡിഫോൾട്ട് ഓപ്ഷനിൽ ഏഴു ദിവസം വരെ പിൻ ചെയ്ത് വെക്കാനും സാധിക്കും. ടെക്‌സ്റ്റ് മെസേജ് മാത്രമല്ല, കോളുകളും ഇമേജും ഇത്തരത്തിൽ ചാറ്റിൽ പിൻ ചെയ്ത് വെക്കാൻ കഴിയും.

മെനുവിൽ പിൻ ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഇതിന്റെ സമയപരിധി തെരഞ്ഞെടുക്കാൻ കഴിയും. ചാറ്റ് ഹോൾഡ് ചെയ്ത് കൊണ്ടുവേണം പിൻ ചെയ്യാൻ. ഗ്രൂപ്പുകളിൽ അഡ്മിൻമാർക്കാണ് മെസേജ് പിൻ ചെയ്യാൻ സാധിക്കുക. ഇതിൽ എല്ലാ അംഗങ്ങൾക്ക് മെസേജ് ചെയ്യാൻ അനുവാദം നൽകണോ എന്നും അഡ്മിൻമാർക്ക് തീരുമാനിക്കാം. എന്നാൽ വാട്‌സ്ആപ്പ് അടുത്ത കാലത്ത് അവതരിപ്പിച്ച ചാനൽ ഫീച്ചറിലും പുതിയ ഫീച്ചർ എത്തിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Share news