ഗവർണറുടെ കാവിവത്കരണ നിലപാടുകൾക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരും; എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണറുടെ കാവിവത്കരണ നിലപാടുകൾക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിഷേധം വിലക്കാൻ ഇത് ഫാസിസ്റ്റ് രാജ്യമല്ലല്ലോ. ജനാധിപത്യരാജ്യമല്ലേ. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.

പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നതിനെയാണ് വിമർശിക്കുന്നത്. എസ്എഫ്ഐ ആത്മസംയമനത്തോടെയാണ് പ്രതിഷേധിക്കുന്നത്. ആരും ഗവർണറുടെ വാഹനത്തിന് മുന്നിലേക്കൊന്നും ചാടിയല്ല കരിങ്കൊടി കാണിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് നേരെ അതാണോ നടക്കുന്നത്. ആത്മഹത്വ സ്ക്വാഡ് പോലെയല്ലെ പ്രവർത്തിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

