കോഴിക്കോട് തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി
കോഴിക്കോട് തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻപുഴ മൈനാവളവിലാണ് പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻപ്പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ സൊസൈറ്റിയിലേക്ക് പാലുമായി പോയ ക്ഷീരകർഷകരാണ് പുലിയെ റോഡിൽ ചത്ത നിലയിൽ കണ്ടത്. മുത്തപ്പൻപ്പുഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുൻപ് പലപ്പോഴും നടന്നതായി പരാതി ഉയർന്നിരുന്നു.

