KOYILANDY DIARY.COM

The Perfect News Portal

കര്‍ഷകസംഘം സമ്മേളനത്തിന്‌ പതാക ഉയര്‍ന്നു

എലത്തൂര്‍ > കേരള കര്‍ഷകസംഘം കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയില്‍ .  പ്രതിനിധി സമ്മേളനം ശനിയാഴ്ച ആരംഭിക്കും. എലത്തൂരിനെ ചുവപ്പണിയിച്ച് നൂറുകണക്കിന് ബൈക്കുകളുടെയും ബാന്റ് വാദ്യത്തിന്റെയും അകമ്പടിയോടെ കൊടിമര–പതാക ജാഥകള്‍ എലത്തൂര്‍ ബസാറില്‍ സംഗമിച്ച് സമ്മേളന നഗരിയിലെത്തി. പൊതുസമ്മേളന നഗരിയായ എലത്തൂര്‍ സിഎംസി ബോയ്സ് ഹൈസ്കൂളിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തി.

സമ്മേളന നഗരിയിലുയര്‍ത്താനുള്ള കൊടിമരം കര്‍ഷകനേതാവായിരുന്ന സി പി ബാലന്‍വൈദ്യരുടെ സ്മൃതിമണ്ഡപത്തില്‍ നിന്ന് ജില്ലാവൈസ്പ്രസിഡന്റ് ടി സോമനാഥില്‍നിന്ന് ജില്ലാപഞ്ചായത്ത്പ്രസിഡന്റും കര്‍ഷകസംഘം ജില്ലാ വൈസ്പ്രസിഡന്റുമായ ബാബു പറശ്ശേരി ഏറ്റുവാങ്ങി, ബൈക്കുകളുടെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗരിയിലെത്തിച്ചു.  ഏരിയാ സെക്രട്ടറി പി കെ സത്യന്‍, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി പ്രകാശന്‍, പി ടി അബ്ദുള്‍ ലത്തീഫ്, ഒ സദാശിവന്‍, എം രാധാകൃഷ്ണന്‍ എന്നിവര്‍ പട്ടര്‍പാലത്തിനടുത്ത് ജാഥയെ സ്വീകരിച്ചു.

സേലം രക്തസാക്ഷി ഗോപാലന്‍കുട്ടിയുടെ രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് മുതിര്‍ന്ന കര്‍ഷകനേതാവ് കന്മന ശ്രീധരന്‍ കൈമാറിയ പതാക സംസ്ഥാന കമ്മറ്റിയംഗം അഡ്വ. ഇ കെ നാരായണന്‍ വാഹനങ്ങളുടെയും ബൈക്ക്റാലിയുടെയും അകമ്പടിയോടെ സമ്മേളന നഗിരിയിലെത്തിച്ചു. കോരപ്പുഴയില്‍ സിപിഐ എം കോഴിക്കോട് നോര്‍ത്ത് ഏരിയാ സെക്രട്ടറി ടി വി നിര്‍മ്മലന്‍, ജനറല്‍ കണ്‍വീനര്‍ കെ കൃഷ്ണന്‍, ടി സുജന്‍, വി കെ മോഹന്‍ദാസ്, കെ രതീഷ് എന്നിവര്‍ സ്വീകരിച്ചു.

Advertisements

എലത്തൂരില്‍ സംഗമിച്ച  ഇരുജാഥകളെയും ജില്ലാ സെക്രട്ടറി ടി പി ബാലകൃഷ്ണന്‍ നായര്‍, പ്രസിഡന്റ് പി വിശ്വന്‍, കെ പി കുഞ്ഞമ്മദ്കുട്ടി, എം മെഹബൂബ് എന്നിവരുടെ നേതൃത്വത്തില്‍ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. പതാക ടി പി ബാലകൃഷ്ണന്‍ നായരും കൊടിമരം ജനറല്‍ കണ്‍വീനര്‍ കൃഷ്ണനും ഏറ്റുവാങ്ങി. പി വിശ്വന്‍ അധ്യക്ഷനായി. അഡ്വ. ഇ കെ നാരായണന്‍, ബാബു പറശ്ശരി, ടി വി നിര്‍മ്മലന്‍ എന്നിവര്‍ സംസാരിച്ചു. കെ കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ശനിയാഴ്ച കെ കെ ബാലകൃഷ്ണന്‍–സി ബാലന്‍ നഗറില്‍ രാവിലെ 10ന് ജില്ലാപ്രസിഡന്റ് പി വിശ്വന്‍ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും.

 

Share news

Leave a Reply

Your email address will not be published. Required fields are marked *