KOYILANDY DIARY.COM

The Perfect News Portal

കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന്‌ നവകേരള സദസ്സ് ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന്‌ നവകേരള സദസ്സ് ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു. ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം രണ്ട്‌ മണിക്ക് പെരുമ്പാവൂരിൽ നിന്നാണ്‌ പര്യടനം തുടരുക. കാനത്തിന്റെ മൃതദേഹം ശനിയാഴ്‌ച രാവിലെ 8:30 ഓടെ വ്യോമമാര്‍ഗം തിരുവനന്തപുരത്തെത്തിക്കും.

തുടര്‍ന്ന് ഇടപ്പഴഞ്ഞി വിവേകാനന്ദ നഗറിലുള്ള മകന്റെ വസതിയിലും ഐഐടിയുസി സംസ്ഥാനകമ്മിറ്റി ഓഫീസായ പട്ടം പി എസ് സ്‌മാരകത്തിലും പൊതുദര്‍ശനം. ഉച്ചയ്ക്ക് രണ്ടിന് വിലാപയാത്രയായി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകീട്ട് കോട്ടയം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കാനത്തെ വീട്ടിലെത്തിക്കും. സംസ്‌കാരം ഞായറാഴ്‌ച 10ന് വീട്ടുവളപ്പില്‍.

Share news