എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. എം കുഞ്ഞാമൻ അനുസ്മരണം നടത്തുന്നു
തിരുവനന്തപുരം: എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. എം കുഞ്ഞാമൻ അനുസ്മരണം നടത്തുന്നു. ഡിസംബർ എട്ട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം എകെജി സെന്ററിൽ നടത്തുന്ന പരിപാടി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

ഡോ. തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രൊഫ. മൈക്കിൾ തരകൻ, കെ സോമപ്രസാദ്, പ്രൊഫ. കെ എൻ ഹരിലാൽ, പ്രൊഫ. ഷീജാ എസ് ആർ, ഡോ. പൂർണ്ണിമാ മോഹൻ, ഡോ. ലേഖാ ചക്രവർത്തി, ഡോ. രാംകുമാർ, സുരേഷ് മാധവൻ, അബ്ദുൾ ശബാൻ, കെ എസ് രജ്ഞിത്ത് എന്നിവർ പങ്കെടുക്കും. പരിപാടിയുടെ തത്സമയ വീഡിയോ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഫെയ്സ്ബുക്ക് പേജിലുണ്ടാകും.

