ഡോ. ആത്മഹത്യ ചെയ്‌ത സംഭവം; മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് റിപ്പോർട്ട് നൽകി
തിരുവനന്തപുരം: യുവ ഡോ. ആത്മഹത്യ ചെയ്‌ത സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിതാ – ശിശുവികസന ഡയറക്‌ടർക്ക് നിർദേശം നൽകി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനിയായ വെഞ്ഞാറമൂട് പുത്തൂർ നാസ് മൻസിലിൽ പരേതനായ അബ്‌ദുൾ അസീസിന്റെയും ജലീലയുടെയും മകൾ ഷഹിന (27) യെയാണ് മെഡിക്കൽ കോളേജിനു സമീപത്തെ ഫ്ലാറ്റിൽ തിങ്കളാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം പ്രണയിച്ച യുവാവ് വൻതുക സ്‌ത്രീധനമായി ആവശ്യപ്പെട്ടതും ആത്മഹത്യ ചെയ്യാൻ കാരണമായെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചത്.
Advertisements

