KOYILANDY DIARY.COM

The Perfect News Portal

മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ കാർ വളഞ്ഞ് കാട്ടാനക്കൂട്ടം

മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ കാർ വളഞ്ഞ് കാട്ടാനക്കൂട്ടം. വന്യജീവി ഫോട്ടോഗ്രാഫർ ഹാഡ്ലി രഞ്ജിത്തും സംഘവും നിർത്തി ഇട്ടിരുന്ന കാറിന്റെ മുൻപിലാണ് കാട്ടാനക്കൂട്ടം എത്തിയത്. വാഹനത്തേ ചുറ്റി കറങ്ങിയ ശേഷം കാട്ടാനക്കൂട്ടം തിരിച്ചുപോയി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സംഭവം. ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാന ഇറങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞ് എത്തിയതാണ് ഹാഡ്‌ലി രഞ്ജിത്തും സംഘവും. എസ്റ്റേറ്റ് റോഡിൽ കാർ നിർത്തിയിട്ട ശേഷം ആനയുടെ ദൃശ്യങ്ങൾ പകർത്താനായി ഇവർ മാറി. ഇതിന് പിന്നാലെ മറുവശത്ത് നിന്നിരുന്ന രണ്ട് പിടിയാനകൾ കാറിനടുത്തേക്ക് എത്തുകയായിരുന്നു.

 

ഈ സമയം കാറിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. അല്പനേരം കാറിനേ ചുറ്റിയതിനുശേഷം കാട്ടാനക്കൂട്ടം പിൻവാങ്ങി. കാറിന് കേടുപാടുകൾ ഒന്നും വരുത്തിയില്ല. ഇതിനിടെ ഇന്നലെ രാത്രി പടയപ്പ എന്ന കാട്ടാന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. പഴയ മൂന്നാർ വർക്ക് ഷോപ്പ് ക്ലബ്ബിന് സമീപത്ത് എത്തിയ കാട്ടാന കൃഷി നശിപ്പിച്ചു.

Advertisements
Share news