പെരുവട്ടൂർ ശ്രീ ചെറിയപ്പുറം പരദേവത പേരില്ലാത്തോൻ ക്ഷേത്ര ഉത്സവാഘോഷ കമ്മറ്റി രൂപികരിച്ചു
കൊയിലാണ്ടി: പെരുവട്ടൂർ ശ്രീ ചെറിയപ്പുറം പരദേവത പേരില്ലാത്തോൻ ക്ഷേത്ര ഉത്സവാഘോഷ കമ്മറ്റി രൂപികരിച്ചു. 2024 ഫെബ്രുവരി 20 മുതൽ 24 വരെയാണ് ഉത്സവം നടക്കുന്നത്. ഷാജി അമ്പിളി (ചെയർമാൻ), അജേഷ് യു.കെ (വൈസ് ചെയർമാൻ), അരുൺ. ഒ.കെ (ജനറൽ കൺവീനർ), ബിജീഷ്. കെ.കെ (ജോയിൻ്റ് കൺവീനർ) സജീവൻ വരുണ്ട (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു,

ഫിബ്രവരി 20 നു വൈകീട്ട് 5.30ന് കോടിയേറ്റം, 21ന് പ്രദേശിക കലാ പ്രതിഭകൾ അണിയിച്ചൊരുക്കുന്ന നൃത്ത വിരുന്ന് ‘ചിലമ്പൊലി’, ഫിബ്രവരി 22: വ്യാഴാഴ്ച ഉച്ചക്ക് സമൂഹ സദ്യയും, വൈകീട്ട് 7.30 ആലപ്പുഴ കല്ല്യാൻ സൂപ്പർ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും, ഫിബ്രവരി 23 തിറമഹോത്സവവും ഉണ്ടായിരിക്കുന്നതാണ്.

