വിദ്യാതരംഗിണിയിൽ കേരളീയം സംഘടിപ്പിച്ചു

കൊയിലാണ്ടി : കേരളപിറവിദിനാഘോഷത്തിന്റെ ഭാഗമായി എടക്കുളം എൽ.പി .സ്‌ക്കൂളിൽ വിദ്യാതരംഗിണി സ്‌കൂളിൽ കേരളീയം പരിപാടി സംഘടിപ്പിച്ചു. എ.ഇ.ഒ ജവഹർ മനോഹർ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു. സാഹിത്യ ശിൽപശാലയ്ക്ക് എം.എ സോമശേഖരൻ, ബിജു കാവിൽ എ്‌നനിവരും കുരുത്തോല കളരിയിൽ വി.പി കുട്ടികൃഷ്ണൻ, ടി.കെ ചന്തുകുട്ടി എന്നിവരും ചിത്രകലയിൽ യു. കെ രാഘവനും ക്ലാസെടുത്തു. പി.ടി.എ ചെയർപേഴ്‌സൺ സരസ്വതി, പ്രധാനാധ്യാപിക അഖില, യു. കെ. സംഗീത, എം. വവി. ബബീഷ് എന്നിവർ സംസാരിച്ചു.
