KOYILANDY DIARY.COM

The Perfect News Portal

പിണറായി വിജയൻ നിശ്ചയ ദാർഢ്യമുള്ള മുഖ്യമന്ത്രി; ലീഗ് നേതാവ് യു ഹൈദ്രോസ്

പാലക്കാട്: പിണറായി വിജയൻ നിശ്ചയ ദാർഢ്യമുള്ള മുഖ്യമന്ത്രിയെന്ന് മുസ്ലിം ലീഗ് നേതാവ് യു ഹൈദ്രോസ്. നവകേരള സദസ്സ് ഷൊർണൂരിലെ പ്രഭാത യോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് മുസ്ലിം ലീഗ്  നേതാവ് യു ഹൈദ്രോസ് തൃത്താല തൻ്റെ അഭിപ്രായം പങ്കുവെച്ചത്. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്.

മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ പല  ലീഗ് നേതാക്കളും നവകേരള സദസ്സിലും പ്രഭാതയോഗങ്ങളിലും പങ്കെടുത്തിരുന്നു.

 

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളേക്കാൾ വലുതാണ് നാടിന്റെ ഉന്നമനമെന്നാണ് പങ്കെടുത്തവരെല്ലാം പറയുന്നത്. മലപ്പുറത്തും പല ഉന്നത ലീഗ് നേതാക്കൾ പങ്കെടുത്തിരുന്നു. കോൺഗ്രസിലും മുസ്ലീം ലീഗിലും ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.

Advertisements
Share news