പ്രൊഫ. ബിജോയ് എസ് നന്ദന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല
തിരുവനന്തപുരം: പ്രൊഫ. ബിജോയ് എസ് നന്ദന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല നൽകി. കുസാറ്റിലെ മറൈൻ ബയോളജി വിഭാഗം പ്രൊഫസറാണ് ബിജോയ് നന്ദൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ചുമതല നൽകിയത്. കണ്ണൂർ വൈസ് ചാൻസലർ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയിരുന്നു.

തുടർന്ന് ബിജോയ് നന്ദന് ഗവർണർ ഏകപക്ഷീയമായി ചുമതല നൽകുകയായിരുന്നു. സർക്കാരുമായി കൂടിയാലോചിക്കാതെയാണ് ഗവർണർ തീരുമാനമെടുത്തത്. ഡോ. ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കും.

