കേരളാ വിപ്കോ സംരംഭമായ സൗണ്ട് ഫോറസ്റ്റിന് കോഴിക്കോട്ട് തുടക്കമായി

കോഴിക്കോട്: സഹകരണ മേഖലയില്‍ ഏഷ്യയിലെ ആദ്യത്തെ വിഷ്വല്‍ സ്റ്റുഡിയോ കേരളാ വിഷ്വല്‍ ആന്റ് പ്രിന്റ് മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കേരളാ വിപ്കോ) സംരംഭമായ സൗണ്ട് ഫോറസ്റ്റിന് കോഴിക്കോട്ട് തുടക്കമായി.
കേരളപ്പിറവി ആഘോഷ പരിപാടികള്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സൗണ്ട് ഫോറസ്റ്റ് ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രനും നിര്‍വഹിച്ചു. വിപ്കോ പ്രസിഡന്റ് ടി .ദിനേശ്ബാബു അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സഹകരണ ഭവന്‍ ജോയിന്റ് രജിസ്റ്രാര്‍ ടി. പി ശ്രീധരന്‍, വിപ്കോ വൈസ് പ്രസിഡന്റ് പി. കുഞ്ഞിമൊയ്തീന്‍, സെക്രട്ടറി ടി.എസ് സത്യഭാമ എന്നിവര്‍ പ്രസംഗിച്ചു. സൗണ്ട് ഫോറസ്റ്റ് ദൃശ്യമിശ്രതരംഗ സംവിധാനങ്ങള്‍ രൂപകല്പന ചെയ്ത ഷിനോജിനെ ഉപഹാരം നല്‍കി ആദരിച്ചു.
