KOYILANDY DIARY.COM

The Perfect News Portal

നവകേരള സദസിനെതിരായ കോൺഗ്രസ്‌ പ്രതിഷേധത്തിന്‌ പിന്തുണയില്ലെന്ന്‌ പ്രഖ്യാപിച്ച്‌ മുസ്ലിം ലീഗ്‌

തിരുവനന്തപുരം: നവകേരള സദസിനെതിരായ കോൺഗ്രസ്‌ പ്രതിഷേധത്തിന്‌ പിന്തുണയില്ലെന്ന്‌ പ്രഖ്യാപിച്ച്‌ മുസ്ലിം ലീഗ്‌. ജന സദസിനെതിരായ പ്രതിഷേധത്തിനില്ലെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്‌ പറഞ്ഞു. ജനപങ്കാളിത്തം കൊണ്ട്‌ ചരിത്രം സൃഷ്‌ടിക്കുന്ന പരിപാടി അലങ്കോലമാക്കുമെന്ന വി ഡി സതീശന്റെയും കെ സുധാകരന്റെയും പ്രസ്‌താവനകൾക്ക്‌ കനത്ത തിരിച്ചടിയാണ്‌ ലീഗിന്റെ നിലപാട്‌.

ബഹിഷ്‌കരണം മാത്രമാണ്‌ ലീഗിന്‌ ഉദ്ദേശമുള്ളുവെന്ന്‌ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പരസ്യമായ പ്രതിഷേധ സമരങ്ങൾക്ക്‌ പങ്കെടുക്കില്ല. യുഡിഎഫ്‌ പ്രഖ്യാപിച്ച പരിപാടിയിലാണ്‌ ഊന്നൽ കൊടുക്കുന്നത്‌. മറ്റൊരു പ്രതിഷേധവും ആവശ്യമില്ല – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share news