പാലക്കാട് ഓടുന്ന ബസിൽനിന്നും തെറിച്ചു വീണ വിദ്യാർത്ഥിനിക്ക് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥിനിക്ക് പരിക്ക്. തെങ്കര ഹയർക്കണ്ടറി സ്കൂളിലെ മർജാനയ്ക്കാണ് പരിക്കുപറ്റിയത്. കെെയ്ക്കും കാലിനും പരിക്കേറ്റ മർജാന ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിനി തെറിച്ചു വീണിട്ടും ബസ് നിർത്താതെ പോയതായി പറയുന്നു.

ബസ് സ്റ്റാൻറിൽനിന്നും ഇന്ന് രാവിലെയാണ് മർജാന ബസിൽ കയറിയത്. സ്കൂളിന് മുന്നിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം. മർജാന ഇറങ്ങുന്നതിന് മുമ്പേ ബസ് മുന്നോട്ടെടുത്തപ്പോൾ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

