മൈക്രോസ്‌കോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി> സർവ്വശിക്ഷ അഭിയാൻ പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്‌ക്കൂൾ ശാസ്ത്രാ അധ്യാപകർക്ക് വേണ്ടി മൈക്രോസ്‌കോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. സൂക്ഷദർശിനികളുടെ പ്രവർത്തനം മെയിന്റനൻസ്, റിപ്പയർ എന്നിവയുടെ പരിശീലനത്തിന് ശാസ്‌ത്രകേന്ദ്രം റിസോഴ്‌സ് പേഴ്‌സൺ എം. പി. സി. നമ്പ്യാർ നേതൃത്വം കൊടുത്തു. പി.കെ ശ്രീധരൻ, കെ.മായൻ, കെ.എം ലൈല തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.ജി ബൽരാജ് സ്വാഗതവും, ബി.ആർ.സി ട്രെയ്‌നർ സുധീർ രാജ് നന്ദിയും പറഞ്ഞു.
