എ വേണുഗോപാലിനെ അനുസ്മരിച്ചു
കൊയിലാണ്ടി: എ വേണുഗോപാലിനെ അനുസ്മരിച്ചു. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന എ. വേണുഗോപാൽ അനുസ്മരണം കൊയിലാണ്ടിയിൽ നടന്നു. യൂണിയൻ നേതൃത്വത്തിൽ ടൌൺ ചെത്തുതൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി. അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു.

ഏരിയാതല മെമ്പർഷിപ്പ് ഉദ്ഘാടനം പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം കഴകം ജീവനക്കാരൻ സി. ഹരിദാസൻ നമ്പീശന് നൽകി അശ്വിനിദേവ് നിർവ്വഹിച്ചു. ഏരിയാ പ്രസിഡണ്ട് ഗോപേഷ് കുമാർ കാഞ്ഞിലശ്ശേരി അധ്യക്ഷനായിരുന്നു. യൂണിയൻ ഏരിയ സെക്രട്ടറി കെ. കെ രാകേഷ് സ്വാഗതവും. ട്രഷറർ വി പി രാജീവൻ നന്ദിയും പറഞ്ഞു.
