KOYILANDY DIARY

The Perfect News Portal

പച്ചപ്പും കുളിര്‍മയും തേടി ചെന്നൈയില്‍ നിന്ന് വേടന്താങ്കലിലേക്ക്

ചെന്നൈ നഗരത്തിന്റെ ചിരപരിചിതമായ കാഴ്ചകള്‍ക്കപ്പുറം വേറെ എന്തെങ്കിലും തേടുന്നവര്‍ക്ക് അതിരാവിലെ എഴുന്നേറ്റ് യാത്ര പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് വേടന്താങ്കല്‍. കാറ്റും കുളിര്‍മയും പച്ചപ്പും തടാകവും പക്ഷികളും നിറഞ്ഞ ഒരു സ്ഥലത്തേക്ക് ചെന്നൈ നഗരത്തിലെ ചൂടില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും രക്ഷപ്പെട്ട് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യത്തോടെ വേടന്താങ്കല്‍ എന്ന സ്ഥലത്തേക്ക് പോകാം.

തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് വേടന്താങ്കല്‍ എന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. ദേശാടന പക്ഷികള്‍ക്ക് പേരുകേട്ട സ്ഥലമാണ് വേടന്താങ്കല്‍. വേടന്താങ്കല്‍ ലേക് പക്ഷി സങ്കേതം എന്നാണ് ഈ സ്ഥലത്തിന്റെ ഔദ്യോഗിക നാമം.

വേടന്താങ്കലിനേക്കുറിച്ച്‌ സ്ലൈഡുകളിലൂടെ വിശദമായി വായിക്കാം

പഴക്കം ചെന്ന പക്ഷി സങ്കേതം

Advertisements

ഇന്ത്യയിലെ പഴക്കം ചെന്ന പക്ഷിസങ്കേതങ്ങളില്‍ ഒന്നാണ് വേടന്തങ്കല്‍ പക്ഷിസങ്കേതം എന്നാണ് കരുതപ്പെടുന്നത്. 250 വര്‍ഷത്തിലധികം പഴക്കമുണ്ട് ഇതിന്. 74 ഏക്കര്‍ സ്ഥലത്താണ് ഈ പക്ഷിസങ്കേതം പരന്നുകിടക്കുന്നത്.

എത്തിച്ചേരാന്‍

ചെന്നൈയില്‍ 75 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന വേടന്താങ്കലിലേക്ക് വളരെ എളുപ്പം റോഡ് മാര്‍ഗം എത്തിച്ചേരാനാവും. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ട് വഴി ദേശീയ പാത 45ലൂടെ ഇവിടെ എത്തിച്ചേരാനാകും.

ബസ് യാത്ര

ചെന്നൈയില്‍ നിന്ന് ചെങ്കല്‍പേട്ടിലേക്ക് യാത്ര ചെയ്യുക. അവിടെ നിന്ന് പാതളം ജംഗ്ഷനിലേക്ക് ബസ് ലഭിക്കും. വേടന്താങ്കല്‍ പക്ഷി സങ്കേതത്തില്‍ 16 കിലോമീറ്റര്‍ അകലെയാണ് പാതാളം ജംഗ്ഷന്‍. പാതളം ജംഗ്ഷനില്‍ നിന്ന് വേടന്താങ്കലിലേക്ക് ചെറിയ വാഹനങ്ങള്‍ ലഭ്യമാണ്.

വേട്ടക്കാരുടെ സങ്കേതം

നാട്ടുരാജാക്കവന്മാരും ഭുപ്രഭുക്കളും നായാട്ടിന് പോയിരുന്ന സ്ഥലമാണ് ഇതെന്നാണ് ചരിത്രം. വേട്ടക്കാരുടെ സങ്കേതം എന്നാണ് വേടന്താങ്കല്‍ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം.

പക്ഷി സങ്കേതം

ചെറുചറു തടാകങ്ങള്‍, നിരവധി ദേശാടനപക്ഷികള്‍ തുടങ്ങിയവയുടെ കേന്ദ്രമാണ് വേടാന്തങ്കല്‍. ബ്രിട്ടീഷുകാരുടെ കാലത്താണ് വേടാന്തങ്കല്‍ ഒരു പക്ഷിസങ്കേതമായി മാറിയത്. പത്തൊമ്ബതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് സര്‍ക്കാര്‍ ഇവിടെ ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. ഇതോടെ വിനോദസഞ്ചാരഭൂപടത്തിലും വേടന്താങ്കല്‍ പ്രശസ്തമായി.

ദേശാടന പക്ഷികള്‍

നിരവധി ദേശാടനപ്പക്ഷികളുടെ സങ്കേതം കൂടിയാണ് വേടന്താങ്കല്‍. അപൂര്‍വ്വ വിഭാഗത്തില്‍പ്പെട്ട അരയന്നങ്ങള്‍, എരണ്ട, സാന്‍ഡ്പൈപ്പര്‍ തുടങ്ങിയ പക്ഷികള്‍ ഇവിടെ വന്നുചേരുന്നു. വേടന്തങ്കലില്‍ നിന്നും 9 കിലോമീറ്റര്‍ അകലത്തായി കിരികിലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന ഒരു പക്ഷി സങ്കേതമാണ് വേടന്താങ്കല്‍. ദയവ് ചെയ്ത് പാഴ്വസ്തുക്കള്‍ വലിച്ചെറിയരുത്.

നടപ്പാത

വേടന്താങ്കല്‍ പക്ഷി സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് നടക്കാന്‍ നിര്‍മ്മിച്ച നടപ്പാത

പ്രകൃതി ഭംഗി

വേടന്താങ്കല്‍ പക്ഷി സങ്കേതത്തില്‍ നിന്ന് പകര്‍ത്തിയ സുന്ദരമായ ഒരു ദൃശ്യം

പുള്ളിച്ചുണ്ടന്‍ താറാവ്

വേടന്താങ്കല്‍ പക്ഷി സങ്കേതത്തിലെ പുള്ളിചുണ്ടന്‍ താറാവ് സ്പോട്ട് ബില്ഡ് ഡക്ക് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്.

Leave a Reply

Your email address will not be published. Required fields are marked *