പി. കെ. ശങ്കരേട്ടൻ അനുസ്മരണം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സി.പി.എം. മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.കെ. ശങ്കരന്റെ ചരമദിനം അണേലയില്‍ ആചരിച്ചു. പുതുക്കുടിക്കാട്ടില് പി.കെ. ശങ്കരന് സ്മൃതിമണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി പി. മോഹനന് പുഷ്പചക്രം അര്‍പ്പിച്ചു. ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ സി.പി.എം. കെട്ടിപ്പടുത്ത പ്രിയങ്കരനായ നേതാവായിരുന്നു പി.കെ. ശങ്കരനെന്ന് പി. മോഹനന് അനുസ്മരിച്ചു.
മുന്‍ എം.എല്‍.എ. പി. വിശ്വന്, സി.പി.എം. കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ്, നഗരസഭാ ചെയര്മാന് അഡ്വ: കെ.സത്യന്, പി.വി.മാധവന്, സി.പി.ഐ.എം നടേരി ലോക്കൽ സെക്രട്ടറി ടി.ഇ.ബാബു, കൗണ്‍സിലര്‍ ആര്.കെ.ചന്ദ്രന്, എം.കെ.സതീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

