ആർ ശങ്കറിൻ്റെ 51-ാംമത് ചരമവാർഷികം സമുചിതമായി ആചരിച്ചു.
കൊയിലാണ്ടി: കേരള മുൻ മുഖ്യമന്ത്രിയും ശ്രീനാരായണ പ്രസ്ഥാനത്തിൻ്റെ അമരക്കാരനും, എസ്. എൻ ട്രസ്റ്റ് സ്ഥാപകനുമായ ആർ ശങ്കറിൻ്റെ 51-ാംമത് ചരമവാർഷികം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്. എൻ. ഡി. പി കോളേജിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ ഡോ. സുജേഷ് സി. പി ഉദ്ഘാടനം ചെയ്തു. കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഷാജി മാരാം വീട്ടിൽ ആദ്ധ്യക്ഷത വഹിച്ചു.

ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിൽ ഭാസ്ക്കർ, ക്യാപ്റ്റൻ മനു. പി, സൂപ്രണ്ട് അരുൾ ദാസ് സി. പി എന്നിവർ സംസാരിച്ചു. സുരേഷ് മേലേപ്പുറത്ത് സ്വാഗതവും, അജിത് കുമാർ.ഐ നന്ദിയും രേഖപ്പെടുത്തി.
