റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി പരിസ്ഥിതി സൗഹൃദ വല്ലങ്ങൾ സ്ഥാപിച്ചു
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെങ്ങോലകൊണ്ട് നിർമ്മിച്ച വല്ലങ്ങൾ സ്ഥാപിച്ചു. ശാസ്ത്രോത്സവം നടക്കുന്ന നാലു വിദ്യാലയങ്ങളിലും പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന സന്ദേശം ഉയർത്തിയാണ് വല്ലങ്ങൾ സ്ഥാപിച്ചത്. ഇതിനായി ജി.വി എച്ച് എസ്.എസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ഏറെ തിളക്കം കൂട്ടി.

കൊയിലാണ്ടി നഗരസഭ ഹരിതകർമ്മസേന വളണ്ടിയർമാർ ഈ പ്രവർത്തിന് ഒപ്പമുണ്ട്. പരിസ്ഥിതി സൗഹൃദ വിദ്യാലയം പ്രമേയമാക്കി ചെറുവീഡിയോകളും, റീൽസും ഡിജിറ്റൽ പോസ്റ്ററുകളും, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി തയ്യാറാക്കി സോഷ്യൽ മീഡിയ വഴി പ്രചരണവും നടത്തി.
