KOYILANDY DIARY.COM

The Perfect News Portal

ചുവട് തെറ്റാതെ തിറയാട്ട രംഗത്ത് സജീവമായി ശ്രീധരൻ പണിക്കർ.

ബാലുശ്ശേരി – കൂമുള്ളി: 72-ാം വയസിലും അടിപതറാതെ ചുവട് തെറ്റാതെ തിറയാട്ട രംഗത്ത് സജീവമായി ശ്രീധരൻ പണിക്കർ. കൂനഞ്ചേരി കുറുമ്പ്രനാട്ടിലെ തിറയുത്സവത്തിൻ്റെ തുടക്കം കുറിച്ചുകൊണ്ട് കൂമുള്ളി വെള്ളിലാട് മല ഭഗവതി ക്ഷേത്രത്തിൽ തുലാം പത്തിന് നടന്ന കരിയാത്തൻ വെള്ളാട്ട്.

ഭക്ത മനസുകൾക്ക് ഭക്തിയുടെ അനുഗ്രഹ വർഷം ചൊരിയാൻ കൈയിൽ ഉടവാളുമേന്തി ദൈവഗണങ്ങൾ (തെയ്യങ്ങൾ) മലയിറങ്ങിവരുന്ന പത്താം ഉദയം. പൊലിഞ്ഞ വിളക്കുകളിലും ഓലച്ചുട്ടുകളിലും, അഗ്നിജ്വാലയായി ദൈവീക  സന്നിധിയിൽ കത്തുന്ന വിളക്കിൽ നിന്നും എണ്ണയുടെ ഗന്ധം ഉയരുകയായി.
മഞ്ഞൾക്കുറിയുടെ ഗന്ധവും ഓലചൂട്ടിൻ്റെ നാളവും കാവുകളെയും ക്ഷേത്രങ്ങളെയും മറ്റൊരു തെയ്യക്കാലത്തിൻ്റെ പടിവാതിലിൽ എത്തിച്ചു. മനയോലയും ചായില്യങ്ങളും ചമയങ്ങളും ആടയാഭരണളും അണിഞ്ഞ തെയ്യക്കോലങ്ങൾക്കിനി ഭക്തിയുടെ അനുഭുതിക്കാലം. ഓലച്ചൂട്ടിൻ്റെ വെളിച്ചവും ചെണ്ട മേളവും വഴിയൊരുക്കുന്നു.
Share news