KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ മന്ത്രി വി. എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം

തൃശൂർ കാഞ്ഞാണിയിൽ മന്ത്രി വി. എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം. രണ്ടു പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡണ്ട് എം.വി അരുൺ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ടോളി വിനിഷ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കോടി കാണിച്ചത്.

കാരമുക്ക് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. മണ്ഡലം കോൺഗ്രസ് ഓഫീസിൽ നിന്ന് കരിങ്കൊടിയുമായി മന്ത്രിക്കു നേരെ ചാടി വീഴാൻ ശ്രമിച്ച അരുണിനെയും ടോളി വിനിഷിനെയും അന്തിക്കാട് എസ്എച്ച്ഒ പി.കെ ദാസിൻറെ നേതൃത്വത്തിൽ തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.

 

കേരളത്തിലെ സഹകരണ സംഘങ്ങളെ കൊള്ളയടിച്ചും സംസ്ഥാന ഖജനാവിനെ കട്ടുമുടിച്ചു നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യവുമായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

Advertisements
Share news