നവീകരിച്ച ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ആശ്രമ മന്ദിരം അദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നവീകരിച്ച ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ആശ്രമ മന്ദിരം സംബോധ് ഫൗണ്ടേഷൻ മുഖ്യ ആചാര്യൻ അദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്തു. എന്തിൻറെ പേരിലായാലും ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ യുദ്ധങ്ങളും സങ്കടകരമാണെന്ന് സ്വാമികൾ പറഞ്ഞു. യുദ്ധം ഇല്ലാത്ത നല്ല നാളേക്കായിഎല്ലാവരുടെയും പ്രാർത്ഥനയും സങ്കല്പവും ഉണ്ടാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്വാമികൾ അഭിപ്രായപ്പെട്ടു. ശ്രീരാമാനന്ദാ ശ്രമം മഠാധിപതി ഡോ. ധർമാനന്ദസ്വാമി അധ്യക്ഷത വഹിച്ചു.

നിർമ്മാണ കമ്മിറ്റി ചെയർമാൻ പറമ്പത്ത് ദാസനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. മേലൂർ രാമകൃഷ്ണ മഠത്തിലെ സുന്ദരാനന്ദ സ്വാമികൾ. ജ്ഞാനാനന്ദകുടീരം ഇരുനിലംകോട് നിഖിലാനന്ദ സരസ്വതിസ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ശാന്താനസ്വാമികൾ ശിവാനന്ദാശ്രമം നന്മണ്ട, ധർമാനന്ദസ്വാമികൾ പന്തീരാങ്കാവ്, ശ്രീധരാനന്ദസ്വാമികൾ മണ്ണൂർ പാലക്കാട്, പ്രണവാനന്ദ സ്വാമികൾ സംബോധ് ഫൗണ്ടേഷൻ കൊല്ലം ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

എൻ സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പ്രശസ്ത നർത്തകിമാർ അവതരിപ്പിച്ച നൃത്താര്‍ച്ചന, വിശേഷാൽ പൂജകൾ, ഭജൻസ്, 24 ാം തീയതി വിദ്യാരംഭത്തോടു കൂടി നവരാത്രി ആഘോഷം സമാപിക്കും. അഡ്വ. എൻ ചന്ദ്രശേഖരൻ സ്വാഗതവും പ്രമോദ് വി പി നന്ദിയും പറഞ്ഞു.
