KOYILANDY DIARY

The Perfect News Portal

ഇന്ത്യയിലെ ബീച്ചുകളില്‍ നിങ്ങളെ രസിപ്പിക്കുന്ന 50 കാര്യങ്ങള്‍

7517 കിലോമീറ്റര്‍ തീരപ്രദേശമുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബീച്ചുകള്‍ക്ക് പഞ്ഞമില്ല. ഗുജറാത്ത് മുതല്‍ കേരളം വരെ നീണ്ടു നില്‍ക്കുന്ന അറബിക്കടലിലെ തീരപ്രദേശം ഒരു വശത്തും. പശ്ചിമ ബംഗാള്‍ മുതല്‍ തമിഴ്നാട് വരെ നീണ്ട് നില്‍ക്കുന്ന ബംഗാള്‍ ഉള്‍ക്കടലിന്റെ തീരപ്രദേശം മറുവശത്തും ഉള്ളപ്പോള്‍ ഇന്ത്യയില്‍ ബീച്ചുകള്‍ തേടി അധികം അലയേണ്ടി വരില്ല.

ഗോവ, പോണ്ടിച്ചേരി, പുരി, ഗോകര്‍ണം തുടങ്ങിയ സ്ഥലങ്ങള്‍ പ്രശസ്തമായത് തന്നെ അവിടുത്തെ സുന്ദരമായ ബീച്ചുകളുടെ പേരിലാണ്.

01. പാരസെയിലിംഗ്

Advertisements

കടലിന് മുകളില്‍ കടല്‍കാഴ്ചകള്‍ കണ്ട് പക്ഷികളെ പോലെ പറക്കാന്‍ കൊതിക്കാത്ത ആരാണുള്ളത്. അങ്ങനെ കൊതിക്കുന്ന സഞ്ചാരികള്‍ക്ക് പാരസെയിലിംഗ് നടത്തി ആഗ്രഹം സഫലീകരിക്കാം. ഗോവ, വര്‍ക്കല ബീച്ച്‌, പയ്യാമ്ബലം ബീച്ച്‌ എന്നി സ്ഥലങ്ങള്‍ പാരസെയിലിംഗിന് പേരുകേട്ടതാണ്.

02. സ്പീഡ് ബോട്ട്

ഗോവയില്‍ എത്തുന്ന ഏതൊരു സഞ്ചാരിക്കും ആസ്വദിക്കാവുന്ന ഒന്നാണ് സ്പീഡ് ബോട്ട് യാത്ര. സിനിമകളില്‍ കാണുന്നത് പോലെ കടലിന് നടുവിലൂടെ വളരെ വേഗത്തില്‍ സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യാനും ഗോവയില്‍ സൗകര്യമുണ്ട്. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു വിനോദം കൂടിയാണ് ഇത്. കലന്‍ഗുത് ബീച്ച്‌, അറൊസിം ബീച്ച്‌, കോള്‍വ ബീച്ച്‌, കാന്‍ഡോളിം ബീച്ച്‌ തുടങ്ങിയ സ്ഥലങ്ങളില്‍ സ്പീഡ് ബോട്ടിംഗിനുള്ള സൗകര്യമുണ്ട്

03. കയാക്കിംഗ്

ഗോവയില്‍ ചെല്ലുന്നവര്‍ക്ക് ആസ്വദിക്കാവുന്ന സുന്ദരമായ ഒരു ജലകേളിയാണ് കയാക്കിംഗ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ് മികസമയം. കയാക്കിംഗ് പരിശീലനം നല്‍കുന്ന നിരവധി ക്ലബുകള്‍ നിങ്ങള്‍ക്ക് ഗോവയില്‍ കാണാന്‍ കഴിയും. സൗത്ത് ഗോവയിലെ ബീച്ചുകളാണ് കയാക്കിംഗിന് പേരുകേട്ട സ്ഥലങ്ങള്‍ നോര്‍ത്ത് ഗോവയിലെ ചില ബീച്ചുകളിലും കയാക്കിംഗിന് അവസരമുണ്ട്.

04. സര്‍ഫിംഗ്

കടല്‍തിരകളില്‍ തെന്നി നീങ്ങുന്ന സര്‍ഫിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഒഡീഷയിലെ പുരിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സതാപദാ ഏറെ ഇഷ്ടപ്പെടും. ബസുകളും ടാക്സി വാഹനങ്ങളും സതാപദയിലേക്ക് ഓടുന്നുണ്ട്.

05. ഡ്രൈവിംഗ്

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചിലൂടെ ഡ്രൈവ് ചെയ്യാം എന്നതാണ് മുഴപ്പിലങ്ങാട്ടേക്ക് സഞ്ചാരികളെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദേശീയപാതയ്ക്ക് സമാന്തരമായി 4 കിലോമീറ്റര്‍ നീളത്തിലാണ് ഈ ബീച്ച്‌ സ്ഥിതി ചെയ്യുന്നത്.

06. കുതിര സവാരി

ഇന്ത്യയിലെ ഒട്ടുമിക്ക ബീച്ചുകളിലും കുതിര സവാരി നടത്താന്‍ സൗകര്യമുണ്ട്. പുരി ബീച്ചും ചെന്നൈയിലെ മെറീന ബീച്ചുമൊക്കെ കുതിര സവാരിക്ക് പേരുകേട്ട സ്ഥലങ്ങളാണ്.

07. ബീച്ച്‌ വോക്കിങ്

ബീച്ചുകളിലൂടെയുള്ള നടത്തം പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ബീച്ചുകളിലും സഞ്ചാരികള്‍ക്ക് നടക്കാനുള്ള സൗകര്യമുണ്ട്.

08. ഷോപ്പിംഗ്

സഞ്ചാരികള്‍ക്ക് ഷോപ്പിംഗിന് പറ്റിയ സ്ഥലമാണ് ബീച്ചുകള്‍. ഗോവയിലേയും ചെന്നയിലേയും ബീച്ചുകള്‍ക്ക് സമീപത്തായി നിരവധി ഷോപ്പുകള്‍ ഉണ്ട്. വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വില പേശിവാങ്ങാന്‍ ഇവിടെ ആളുകള്‍ എത്താറുണ്ട്. ഗോവായിലെ അഞ്ജുന ബീച്ചിന് സമീപത്തുള്ള ഹിപ്പികളുടെ മാര്‍ക്കെറ്റ് പ്രശസ്തമാണ്.

09. വാട്ടര്‍ ഫ്രണ്ട് ഡൈനിംഗ്

രുചിയുടെ കാര്യത്തിലും ബീച്ചുകള്‍ പിന്നിലല്ല. കൊതിപ്പിക്കുന്ന ധാരളം ഗോവന്‍ വിഭവങ്ങള്‍ നിങ്ങള്‍ക്ക് ഗോവയിലെ തെരുവുകളില്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇവിടെ കിട്ടുന്ന ഗോവന്‍ ഫിഷ്കറി മാത്രം മതി, ഒരു ജീവിതകാലം മുഴവന്‍ നാവിന്‍തുമ്ബില്‍ ആ രുചി കൊണ്ട് നടക്കാന്‍.

10. സണ്‍ബാത്ത്/ സ്വിമ്മിംഗ്

കടലില്‍ കുളിക്കാനും കുളിച്ചതിന് ശേഷം തീരത്ത് കിടന്ന് വെയില്‍ കായാനും പറ്റിയ ബീച്ചുകളാണ് ഇന്ത്യയില്‍ കൂടുതലും. എന്നാല്‍ ചില ബീച്ചുകള്‍ അപകടകാരികളാണ്. കടലില്‍ ഇറങ്ങരുതെന്ന ബോര്‍ഡ് കണ്ടാല്‍ നിങ്ങള്‍ കടലില്‍ ഇറങ്ങാതിരിക്കുക.

11. ലൈറ്റ് ഹൗസ്

പല ബീച്ചുകളിലേയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലൈറ്റ് ഹൗസുകള്‍. വിഴിഞ്ഞത്തേയും, ആലപ്പുഴയിലേയും ചെന്നയിലേയുമൊക്കെ ലൈറ്റ് ഹൗസുകള്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നുണ്ട്.

12. സ്കൂബ ഡൈവിംഗ്

ആന്‍ഡമാനിലെ ഹെയ്വ്ലോക്ക് ദ്വീപില്‍ സ്കൂബ ഡൈവിങ്ങിന് അവസരമുണ്ട്. ഹെയ്വ്ലോക്കില്‍ തുച്ഛമായ ചെലവില്‍ സ്കൂബ ഡൈവിങ്ങ് നടത്താം. കടല്‍ജീവികളെക്കാണാന്‍ സ്കൂബ ഡൈവിങ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.

13. ഡോള്‍ഫിന്‍ ക്രൂയിസ്

ഡോഫിന്‍ ക്രൂയിസ് എന്ന് പറഞ്ഞാല്‍ ഡോള്‍ഫിനുകളെ കാണാനുള്ള ബോട്ട് യാത്രയാണ്. ഡോള്‍ഫിനുകള്‍ സ്വാഭാവിക രീതിയില്‍ വളരുന്ന സ്ഥലത്തേക്ക് അറബിക്കടലിലൂടെ യാത്ര ചെയ്യുമ്ബോള്‍ നിങ്ങള്‍ക്ക് മറ്റു പല ജലജീവികളേയും കാണാം. ഗോവയിലെ അഗോഡ കോട്ടയ്ക്ക് സമീപത്തുള്ള സിന്‍ക്യുറിം ബീച്ചില്‍ നിന്നും പന്‍ജിം ബീച്ചില്‍ നിന്നും ഡോള്‍ഫിന്‍ ക്രൂയിസിനുള്ള സൗകര്യമുണ്ട്

14. വോളിബോള്‍

വോളി ബോള്‍ പോലുള്ള കായിക വിനോദങ്ങള്‍ക്ക് പേരുകേട്ടതാണ് പല ബീച്ചുകളും ബീച്ച്‌ വോളി എന്ന പേരില്‍ ബീച്ചുകളില്‍ വോളിബോള്‍ മത്സരങ്ങള്‍ നടക്കാറുണ്ട്.

15. ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസയാണ് ഇന്ത്യയുടെ പലബീച്ചുകളും പുരി ബീച്ച്‌, ആന്‍ഡമാനിലെ രാധ നഗര്‍ ബീച്ച്‌, ഗോവയിലെ വാഗത്താര്‍ ബീച്ച്‌ തുടങ്ങിയ ബീച്ചുകളിലെ കാഴ്ചകള്‍ ക്യാമഋയില്‍ പതിപ്പിക്കാന്‍ ധാരളം ആളുകള്‍ എത്താറുണ്ട്.

16. മണല്‍ എഴുത്ത്

അടുത്ത തിരമാലയില്‍ മാഞ്ഞുപോകുമെന്ന് അറിഞ്ഞിട്ടും ഇങ്ങനെ കടലില്‍ എഴുതുന്നവരുണ്ട്

17. അസ്തമയ കാഴ്ച

അസ്തമയ കാഴ്ചകള്‍ക്ക് പേരുകേട്ടതാണ് ഇന്ത്യയിലെ പല ബീച്ചുകളും. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരങ്ങളെല്ലാം അസ്തമയ കാഴ്ചകള്‍ക്ക് പേര് കേട്ടതാണ്.

18. സൂര്യോദയം

ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലെ സൂര്യോദയ കാഴ്ച അതിസുന്ദരമാണ്. ഉദയവും അസ്തമയവും ഒന്നിച്ച്‌ കാണാവുന്ന ഏക സ്ഥലം കന്യാകുമാരിയാണ്.

19. മണല്‍ ശില്‍പ്പങ്ങള്‍

തീരത്തെ മണലുകള്‍ കൊണ്ട് ശില്‍പ്പങ്ങള്‍ തീര്‍ക്കുന്ന ആളുകള്‍ ധാരളമുണ്ട്. കടല്‍ തീരത്ത് വെറുതെ ഇരിക്കുമ്ബോള്‍ നിങ്ങള്‍ക്കും അങ്ങനെ ഒന്ന് പരീക്ഷിച്ച്‌ നോക്കാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ കരവിരുത് നോക്കി നില്‍ക്കാം.

20. പട്ടം പറത്തല്‍

പട്ടം പറപ്പിക്കാനും പറ്റിയ സ്ഥലം കടല്‍ തീരം തന്നെ. കടല്‍ക്കാറ്റിന്റെ ഓളത്തില്‍ നിങ്ങളുടെ പട്ടം കടലിന് മുകളിലെ നീലാകാശത്തില്‍ ചാഞ്ചാടി കളിക്കട്ടേ.

21. വിന്‍ഡ് സര്‍ഫിംഗ്

ഗോവയിലെ ജനപ്രിയമായ ഒരു ജലകേളിയാണ് വിന്‍ഡ് സര്‍ഫിംഗ്. വളരെ ത്രില്ലടിപ്പിക്കുന്ന വിന്‍ഡ് സര്‍ഫിംഗിന് നല്ല ബാലന്‍സിംഗ് ആവശ്യമാണ്. അതിനാല്‍ തന്നെ വിന്‍ഡ് സര്‍ഫിംഗ് ചെയ്യാന്‍ മികച്ച പരിശീലനം ആവശ്യമാണ്. കാലന്‍ഗുത്ത്, മൊര്‍ജിം, ബോഗ്മലോ, ഡോണപൗള, വാഗത്താര്‍ ബീച്ച്‌, ബാഗ ബീച്ച്‌ തുടങ്ങിയ ബീച്ചുകള്‍ വിന്‍ഡ് സര്‍ഫിംഗിന് പേരുകേട്ട ബീച്ചുകളാണ്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് വിന്‍ഡ് സര്‍ഫിംഗിന് പറ്റിയ സമയം.

22. ജെറ്റ് സ്കീയിംഗ്

വാട്ടെര്‍ സ്കൂട്ടര്‍ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ജെറ്റ്സ്കീയിംഗ് ഗോവയിലെ ജലകേളികളില്‍ ഏറ്റവും ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. ജലത്തിലൂടെ അതിവേഗത്തില്‍ സ്കീയിംഗ് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ നന്നായി ജെറ്റ് സ്കീയിംഗ് പരിശീലിച്ചാല്‍ ഇതിന്റെ അത്രയും ത്രില്ലടിപ്പിക്കുന്ന ഒരു സാഹസിക വിനോദവും ഇല്ലെന്ന് പറയാം. ഗോവയിലെ ബൈന ബീച്ച്‌, കാലന്‍ഗുത്ത് ബീച്ച്‌, അഗോഡ ബീച്ച്‌, കാന്‍ഡോളിം ബീച്ച്‌ തുടങ്ങിയ ബീച്ചുകളില്‍ ജെറ്റ് സ്കീയിംഗ് നടത്താനും പരിശീലിക്കാനും അവസരമുണ്ട്. വര്‍ഷത്തില്‍ ഏത് സമയത്തും ജെറ്റ് സ്കീയിംഗ് നടത്താം

23. സ്നോര്‍കിലിംഗ്

സ്കൂബ ഡൈവിംഗ് പോലെയുള്ള മറ്റൊരു സാഹസിക വിനോദമാണ് സ്നോര്‍കിലിംഗ്. ഗോവ, ആന്‍ഡമാന്‍ എന്നീ സ്ഥലങ്ങള്‍ സ്നോര്‍കിലിംഗിന് പേരുകേട്ട സ്ഥലങ്ങളാണ്.

24. യാച്ചിംഗ്

ഗോവ, കൊച്ചി, ആന്‍ഡമാന്‍ എന്നിവിടങ്ങളിലെ ബീച്ചുകള്‍ യാച്ചിംഗിന് പേരുകേട്ട സ്ഥലങ്ങളാണ്.

25. തിരമാലകള്‍ എണ്ണാം

കടല്‍ത്തീരത്ത് ചെന്നിട്ട് ഒന്നും ചെയ്യാനില്ലെങ്കില്‍ വെറുതെ തിരയെണ്ണി ഇരിക്കാം

26. ടാറ്റു പതിപ്പിക്കാം

യാത്രയ്ക്കിടെ വിശ്രമത്തിനിടെ നിങ്ങള്‍ക്ക് ചില ഷോപ്പുകളില്‍ കയറാം. ടാറ്റുവാണ് ഇവിടുത്തെ മറ്റൊരു കാര്യം. നയന്‍താരയുടെ കയ്യില്‍ പ്രഭുദേവയുടെ പേര് എഴുതിയത് പോലെ ആജീവനാന്തം നിങ്ങള്‍ ഇത് ശരീരത്തില്‍ പേറി നടക്കണ്ട. വേണ്ടേന്ന് തോന്നുമ്ബോള്‍ മായ്ച്ചു കളയാവുന്ന ടാറ്റുവാണ് ഇത്.

27. യോഗ ചെയ്യാം

യോഗ ചെയ്യാന്‍ ഏറ്റവും പറ്റിയ സ്ഥലം ബീച്ചുകള്‍ തന്നെയാണ്

28. ഗ്യാമ്ബ്ലിംഗ് നടത്താം

പൊലീസിനെ പേടിക്കാതെ ഇഷ്ടം പോലെ ചൂതുകളിക്കാന്‍ ഒരു സ്ഥലം അന്വേഷിക്കുന്നവര്‍ക്ക് ഗോവയാണ് ആശ്രയം. നേരെ ഗോവയില്‍ ചെല്ലുക ചൂത്കളിച്ച്‌ കയ്യിലെ കാശ്കളഞ്ഞ് തിരിച്ച്‌ വരുക. സൂപ്പര്‍ ഐഡിയ അല്ലേ. ഗോവയിലെ ഏറ്റവും പ്രശസ്തമായ ചൂതുകളി കേന്ദ്രമാണ് കാസിനോ റോയല്‍. മാണ്ഡവി നദിയില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലാണ് ചൂതുകളി തകര്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *