KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച സംഗീതാർച്ചനയും, നൃത്തനൃത്യങ്ങളും, ചിത്ര പ്രദർശനവും ശ്രദ്ധേയമായി

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച സംഗീതാർച്ചനയും, നൃത്തനൃത്യങ്ങളും, ചിത്ര പ്രദർശനവും ശ്രദ്ധേയമായി. കലാരംഗത്ത് 12 വർഷം പിന്നിടുന്ന കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ശരത്കാലത്തെ ആദ്യ അഷ്ടമിയായ ദുർഗയായി അവതരിച്ച ദുർഗാഷ്ടമി നാളിൽ നിറദീപങ്ങൾ തെളിയിച്ചാണ് സംഗീതാർച്ചനയും, നൃത്തനൃത്യങ്ങളും, ചിത്രപ്രദർശനവും മനസിന് കുളിർമയേകിയത്.

കലാക്ഷേത്രം വിദ്യാർത്ഥികളുടെ സംഗീതാർച്ചന, തുടർന്ന് കഴിവു തെളിയിച്ച വിദ്യാർത്ഥികളുടെ ശാസ്ത്രീയ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി, ചിത്രരചനാ വിദ്യാർത്ഥികളുടെ മികച്ച രചനകളുടെ പ്രദർശനവും ഉണ്ടായിരുന്നു.

Share news