നവരാത്രി ആഘോഷം: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്
കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് വൻ ഭക്തജന തിരക്ക്. ഇന്നലെ രാവിലെ നടന്ന കാഴ്ചശീവേലിക്കും, തുടർന്ന് നടന്ന നവഗ്രഹ പൂജക്കും വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. പ്രസാദവിതരണം ഉച്ചക്ക് 12.30 വരെ നീണ്ടു. കാഴ്ചശീവേലിക്ക് തിടമ്പേറ്റിയ ഗജവീരനും, മലബാറിലെ പ്രസിദ്ധരായ വാദ്യകലാകാരന്മാരായ കലാമണ്ഡലം ശിവദാസും. വിനോദ് മാരാരും അകമ്പടി സേവിച്ചു.

രാത്രി നൂപുരം തൃത്ത വിദ്യാലയത്തിന്റെ നൃത്ത പരിപാടി നടന്നു. തുടർന്ന് സരുൺ മാധവിന്റെ തായമ്പകയും ഉണ്ടായിരുന്നു. ഇന്ന് വൈകീട്ട് സിംഫണി ഓർകസ്ട്ര കോഴിക്കോടിന്റെ ഭക്തി ഗാനമേളയും, തുടർന്ന് കലാമണ്ഡലം ശിവദാസും. കലാമണ്ഡലം സനൂപും ഒരുക്കുന്ന ഇരട്ട തായമ്പകയാണ് വിശേഷാൽ പരിപാടി.

തിങ്കളാഴ്ട കാലത്ത് എഴുത്തിനിരുത്തിന് ഒട്ടേറെ കുട്ടികൾ പങ്കാളികളാകും, ശ്രീധരൻ കൊയിലാണ്ടി, രമേഷ് കാവിൽ, യു.കെ. രാഘവൻ , മധു ശങ്കർ മീനാക്ഷി, ഡോ. എം.കെ കൃപാൽ, ഡോ. സോണി രാജ് മോഹൻ എന്നിവരാണ് ഗുരു പഥം അലങ്കരിക്കുന്നത്. കാലത്ത് 10 മണിക്ക് ആനയൂട്ടും ഒരുക്കിയിട്ടുണ്ട്. എഴുത്തിനിരുത്തിനും, ആനയൂട്ടിനും, വാഹന പൂജക്കും മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഭാരവാഹികളായ ചെയർമാൻ ഹൽബിത്ത് ശേഖർ, ജനറൽ കൺവീനർ ശശി കോതേരി, സി.വി. ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.
