ചിമ്മാനം നാടകം കായംകുളത്ത് അവതരിപ്പിച്ചു
കൊയിലാണ്ടി: കേരള സംഗീത നാടക അക്കാദമിയുടെ ധനസഹായത്തോടെ പൂക്കാട് കലാലയം നിർമ്മിച്ച ‘ചിമ്മാനം’ നാടകം കായംകുളം നാട്ടരങ്ങിൻ്റെ നാടകോത്സവ വേദിയിൽ അവതരിപ്പിച്ചു. വടക്കേ മലബാറിലെ നാടോടി കലാരൂപമായ ചിമ്മാനക്കളിയെ ആസ്പദമാക്കി സുരേഷ് ബാബു ശ്രീസ്ത രചിച്ച നാടകം സംവിധാനം ചെയ്തിരിക്കുന്നത് മനോജ് നാരായണനാണ്.

ചിമ്മാനക്കളി, എരുതു കളി, ചാവെനച്ചില്ലക്കളി, മംഗലംകളി, അലാമിക്കളി മുതലായ ഫോക്ക്ലോർ കലാരൂപങ്ങൾ തനതു രൂപത്തിൽ ഈ നാടകത്തിൽ ഇഴചേർത്തിരിക്കുന്നു. നാടകാവതരണത്തെ തുടർന്നു നടന്ന അവലോകനത്തിനും ആസ്വാദന സദസ്സിനും ‘നാടക് ‘ സംസ്ഥാന സെക്രട്ടറി ശൈലജ നേതൃത്വം നൽകി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽലായി നാൽപത് അമേച്വർ നാടകങ്ങളാണ് സംഗീത നാടക അക്കാദമിയുടെ ധനസഹായത്തിൽ പിറവിയെടുത്തിട്ടുള്ളത്.
