തിരുവങ്ങൂരിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂർ കൃഷ്ണ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി പൊയിൽക്കാവ് പാറക്കൽ താഴ പ്രകാശന്റെ മകൻ നവനീത് (15) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: സ്വപ്ന. സഹോദരി: നമിത.
