അർബുദം ബാധിച്ച് ചികിത്സയിലായ ഇല്ലത്ത് മീത്തൽ രാജീവൻ സഹായം തേടുന്നു

കൊയിലാണ്ടി: അർബുദം ബാധിച്ച് ഗുരതരാവസ്ഥയിലായ ചെങ്ങോട്ടുകാവ് മേലൂർ സ്വദേശി, ഇല്ലത്ത് മീത്തൽ രാജീവൻ സഹായം തേടുന്നു. കഴിഞ്ഞ 6 മാസത്തോളമായി ഭാരിച്ച ചികിത്സാ ചെലവ് ഈ കുടുംബത്തെ സാമ്പത്തികമായും, മാനസികമായും വളരെയേറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഒന്നാംഘട്ട ചികിത്സ കഴിഞ്ഞു, തിരികെ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കിൽ തുടർ ചികിത്സ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാണ് വിദഗ്ദ ഡോക്ടർമാരുടെ അഭിപ്രായം. അതിന് ഏകദേശം 50 ലക്ഷം രൂപയെങ്കിലും (ഇമ്യൂണിറ്റി തെറാപ്പി ഉൾപ്പെടെ) ചെലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ രാജീവൻ്റെ ചികിത്സക്കായി സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

നാട്ടിലെ എല്ലാ നല്ല കാര്യത്തിനും മുന്നിട്ടിറങ്ങാറുള്ള രാജീവന്റെ ഈ ദുരവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം കാണാൻ സുമനസ്സുകളുടേയും, ജനപ്രതിനിധികളുടേയും വിപുലമായ ഒരു യോഗം വിളിച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ട് പെൺമക്കളും ഭാര്യയും അടങ്ങുന്നതാണ് രാജീവന്റെ കുടുംബം. ഇത്രയും ഭാരിച്ച ചികിത്സാ ചെലവ് അവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

ഏകവരുമാന മാർഗ്ഗമായ കച്ചവടം നിലച്ചതോടെ കുടുംബം തീരാ ദുരിതത്തിലാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മാതൃകയായ നമ്മളിലാണ് കുടുംബത്തിന്റെ ഏക പ്രതീക്ഷ. ഇവരെ ചേർത്തുപിടിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്തവുമാണ്.

രാജീവനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള വലിയൊരു ദൗത്യമാണ് നമ്മൾ ഏറ്റെടുത്തിട്ടുള്ളത്. ഒട്ടും കാലവിളംബമില്ലാതെ ഇത് പൂർത്തിയാക്കാൻ എല്ലാവരുടെയും ആത്മാർത്ഥമായ പരിശ്രമം അത്യാവശ്യമാണ്. നിങ്ങളുടെ എല്ലാ സഹായ സഹകരണങ്ങളും രാജീവൻ ചികിത്സാ സഹായ കമ്മിറ്റി അഭ്യർത്ഥിച്ചിരിക്കുകയാണ്.
സഹായ കമ്മിറ്റി ഭാരവാഹികളായി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ (ചെയര്മാന്), പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീത കാരോല്‍ (കണ്‍വീനര്‍),വി.വി. ഗംഗാ ധരന്‍ നായര്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
അക്കൌണ്ട് നമ്പർ:
കേരള ഗ്രാമീണ ബാങ്ക്,
ചെങ്ങോട്ടുകാവ് ശാഖ
A/c. No: 40235101093423
IFSC CODE: KLGB0040235
