വൊക്കേഷണൽ ഹയർ സെക്കണ്ടറി. വി.എച്ച്.എസ്.സി. എക്സ്പോ 30, 31 തിയ്യതികളിൽ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായുള്ള വൊക്കേഷണൽ ഹയർ സെക്കണ്ടറി. വി.എച്ച്.എസ്.സി. എക്സ്പോ 30, 31 തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ച് നടക്കും. വയനാട്, കോഴിക്കോട് ജില്ലകളിലെ 40 ഓളം വിദ്യാലയങ്ങളിൽ നിന്നായി 400 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും, വി.എച്ച്.എസ്.സി.വി ഭാഗങ്ങളിൽ വിവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾ പഠനത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയുമാണ് പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്.

കൊയിലാണ്ടി സ്റ്റേഡിയത്തിൽ പ്രത്യേക സജ്ജമാക്കിയ സ്റ്റാളുകളിലായിരിക്കും പ്രദർശനം 30 ന് രാവിലെയാണ് മത്സരം ആരംഭിക്കുക,. 31ന് വില്പനയും പ്രദർശനവും നടക്കും. സ്വാഗത സംഘം യോഗത്തിൽ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ എൻ.വി. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ്, ബിജേഷ് ഉപ്പാലക്കൽ, ജയരാജ് പണിക്കർ, പി. സുധീർ കുമാർ, ഫറഫുദ്ദീൻ, സുമേഷ് താമഠo, ബീന, ഷിനൂദ്, സജിത്ത് എന്നിവർ സംസാരിച്ചു.

