മുഖ്യമന്ത്രിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ടെന്നിസ് ടൂർണമെൻറ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ടെന്നിസ് ടൂർണമെൻറ് സംഘടിപ്പിക്കും. സിഎംസ് കപ്പ് ഇൻറർനാഷണൽ ടെന്നിസ് ടൂർണമെൻറ് എന്ന പേരിലാകും മത്സരം. ഇതിനായി 40 ലക്ഷം രൂപ അനുവദിച്ചു.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യാന്തര ടെന്നിസ് ടൂർണമെൻറ് സംഘടിപ്പിക്കാൻ 40 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രിവാൻഡ്രം ടെന്നിസ് ക്ലബ് സെക്രട്ടറി നൽകിയ അപേക്ഷയെത്തുടർന്നാണ് തീരുമാനം. വിവിധ രാജ്യങ്ങളിൽനിന്ന് 64 കളിക്കാർ പങ്കെടുക്കും.

