KOYILANDY DIARY.COM

The Perfect News Portal

നവകേരള സദസ്സ് സംഘടക സമിതി ഒരുക്കങ്ങൾ പൂർത്തിയായി

കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ വിജയകരമായ സ്വീകരണത്തിനായി ഒക്ടോബർ 17 ന്  കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ സംഘാടക സമിതിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കൊയിലാണ്ടി നഗരസഭ ഇ എം എസ് ടൗൺ ഹാളിൽ വൈകീട്ട് 4 മണിക്ക് ചേരുന്ന സംഘാടക സമിതിയോഗത്തിൽ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്ന് എം.എൽ.എ. അറിയിച്ചു. 
കേരളം കൈവരിച്ച നിരവധിയായ നേട്ടങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നത്. കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നവംബർ 25ന് സ്റ്റേഡിയത്തിലാണ് നവകേരള സദസ്സ് നടക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ സംഘാടക സമിതിയോഗത്തിൽ പങ്കാളികളാകും .
മണ്ഡലത്തിലെ എല്ലാ വകുപ്പുകളിൽ നിന്നുളള സർക്കാർ ജീവനക്കാർ, അധ്യാപകർ, സഹകരണ വകുപ്പ് ജീവനക്കാർ, സഹകാരികൾ കൂടാതെ എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, വിവിധ മേഖലകളിലെ കലാകാരൻമാർ, പൊതുപ്രവർത്തകർ, ഗ്രന്ഥശാല പ്രവർത്തകർ, വിവിധ മേഖലകളിൽ പണിയെടുകുന്നവർ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ആളുകളും സംഘാടക സമിതിയോഗത്തിൽ പങ്കാളികളാകുമെന്ന്  കൊയിലാണ്ടി നിയോജകമണ്ഡലം എം എൽ എ കാനത്തിൽ ജമീലയും നവകേരള സദസ്സിന്റെ നോഡൽ ഓഫീസറും സഹകരണ വകുപ്പ് ഡെപ്യൂട്ടി റജിസ്റ്റാറുമായ എൻ എം ഷീജ യും അറിയിച്ചു.
Share news