ശക്തമായ ചുഴലികാറ്റിൽ തകർന്ന ഫൈബർ വള്ളങ്ങൾക്ക് നഷ്ടപരിഹാരം നൽകണം
കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളങ്ങളും ഉപകരണങ്ങളും ആഴകടലിൽ ഉണ്ടായ ശക്തമായ ചുഴലികാറ്റിൽ പെട്ട് പൂർണമായും തകരുകയും മത്സ്യ തൊഴിലാളികളുടെ ജീവൻ ഭാഗ്യം കൊണ്ട് മാത്രമാണ് തിരിച്ചുകിട്ടിയത്. ഇവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി.ആവശ്യപ്പെട്ടു.

കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് അപകടത്തിൽപെട്ട മത്സ്യ തൊഴിലാളികളുടെ വീട് സന്ദർശിച്ചു. ജില്ല ട്രഷറർ വി. കെ ജയൻ, മണ്ഡലം ജന സെക്രട്ടറിമാരായ കെ. വി സുരേഷ്, അഡ്വ എ. വി നിധിൻ, കൗൺസിലർ വി. കെ സുധാകരൻ, ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രീജിത്ത് ടി.പി, കെയിലാണ്ടി ഏരിയ ജന. സെക്രട്ടറി കെപിഎൽ മനോജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
