KOYILANDY DIARY.COM

The Perfect News Portal

എഫ്.എസ്.ഇ.ടി.ഒ ദില്ലി മാർച്ച്: മേഖലാ പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം

കൊയിലാണ്ടി: എഫ്.എസ്.ഇ.ടി.ഒ ദില്ലി മാർച്ച്. മേഖലാ പ്രചരണ ജാഥയ്ക്ക്  കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം. കേന്ദ്ര സംസ്ഥാന ജീവനക്കാരും അധ്യാപകരും വിവിധ  ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ദില്ലി മാർച്ചിന്റെ പ്രചരണാർത്ഥം വടക്കൻ മേഖല വാഹന പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി.
എഫ്.എസ്.ഇ.ടി.ഒ യും കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സും സംഘടിപ്പിക്കുന്ന ജാഥയുടെ ക്യാപ്റ്റൻ വി ശ്രീകുമാറും വൈസ് ക്യാപ്റ്റൻ എം.എ നാസറും മാനേജർ ടി.പി. ഉഷയുമാണ്.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടിക്കെതിരേയും, അധ്യാപകരുടേയും ജീവനക്കാരുടേയും തൊഴിൽ സംരക്ഷിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ദില്ലി മാർച്ച് സംഘടിപ്പിക്കുന്നത്. വിവിധ തൊഴിലാളി യുവജന സംഘടനകളുടെയും ഓഫീസുകളുടേയും വിദ്യാലയങ്ങളുടെയും ഹാരാർപ്പണവും സ്വീകരണവും ജാഥ ഏറ്റുവാങ്ങി.
 സി.ഐ.ടി.യു ഏരിയ സിക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ 
 സി.അശ്വനീദേവ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ വി. ശ്രീകുമാർ, പി.എസ്.സി എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ്‌ വി.കെ രാജു, എഫ്.എസ്.ഇ.ടി.ഒ താലൂക്ക് പ്രസിഡണ്ട് വി.പി. സദാനന്ദൻ എന്നിവർ സംസാരിച്ചു.
Share news