പയ്യോളി നഗരസഭയിൽ കുടുംബശ്രീ “തിരികെ സ്കൂളിൽ “പരിശീലന പരിപാടിക്ക് തുടക്കമായി
പയ്യോളി: പയ്യോളി നഗരസഭയിൽ കുടുംബശ്രീ “തിരികെ സ്കൂളിൽ “പരിശീലന പരിപാടിക്ക് തുടക്കമായി. കുടുംബശ്രീ ശാക്തീകരണത്തിനായി സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്താനും, കാലിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താനും വേണ്ടിയാണ് “തിരികെ സ്കൂളിൽ” പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഒപ്പം പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കാനുമായി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പരിപാടിയാണിത്.

ഒക്ടോബർ 8 മുതൽ ഡിസംബർ 10 വരെ ഒഴിവു ദിനങ്ങളിൽ ആണ് പരിപാടി നടത്തുക. പയ്യോളിയിൽ 8500 കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കും. നഗരസഭ തല ഉദ്ഘാടനം കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹൈസ്കൂളിൽ നഗരസഭ ചെയർമാൻ വി. കെ. അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു. മൂന്ന് ഡിവിഷനുകളിലായി 800 പേരാണ് ഉദ്ഘാടന ദിവസം പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
